‘തെളിവുകളുണ്ട്, കോടതിയിലും ഹാജരാക്കും; വിജേഷിനെ അയച്ചത് ആരെന്ന് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥര്‍’: വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന

Jaihind Webdesk
Friday, March 10, 2023

 

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ  വെല്ലുവിളി ഏറ്റെടുത്ത് സ്വപ്നാ സുരേഷ്. വിജേഷ് പിള്ളയ്ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തെളിവുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. തന്നെ കണ്ടതായും 30 കോടി വാഗ്ദാനം ചെയ്തതായും എം.വി ഗോവിന്ദന്‍റെ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമർശിച്ചതായും വിജേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിച്ചിരിക്കുകയാണ്. ഏതു നിയമനടപടിയും നേരിടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയ സ്വപ്ന, തെളിവുകള്‍ കോടതിയിലും ഹാജരാക്കുമെന്നും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകള്‍ കള്ളമാണെന്ന് വിജേഷ് പിള്ള പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയത്.

 

സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്തായാലും വിജേഷ് പിള്ള @വിജയ് പിള്ള ഇപ്പോൾ എന്നെ കണ്ട കാര്യം സമ്മതിച്ചു. രാജസ്ഥാനിലും ഹരിയാനയിലും പോകുന്ന കാര്യവും സമ്മതിച്ചു. 30 കോടി ഓഫർ ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും യുസഫ് അലിയുടെയും പേര് പറഞ്ഞ കാര്യവും സമ്മതിച്ചു. എയർപോർട്ടിൽ എനിക്ക് നേരിടാവുന്ന ഭീഷണിയെ പറ്റി പറഞ്ഞതും സമ്മതിച്ചു. സ്വർണ്ണ കടത്ത് കേസിലെ തെളിവുകൾ വേണമെന്ന് പറഞ്ഞതും സമ്മതിച്ചു. പക്ഷേ അദ്ദേഹം പറയുന്നത് അത് വേറൊരു സാഹചര്യത്തിൽ പറഞ്ഞതാണ് എന്നാണ്. എനിക്ക് ഒരു കാര്യമേ പറയാൻ ഉള്ളൂ. ഈ സംഭവം നടന്ന ഉടനെ തന്നെ പോലീസിനും ഇ ഡി ക്കും ഉൾപ്പടെ ഉള്ള ഏജൻസികൾക്ക് തെളിവ് സഹിതം പരാതി കൊടുത്തു. പോലീസും ഏജൻസികളും വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ ഉള്ള നടപടികൾ ആരംഭിച്ചു. ഇനി ഏജൻസികൾ ആണ് ആരാണ് വിജേഷ് പിള്ള എന്തായിരുന്നു ഇതിന്റെ ഉദ്ദേശം ആരാണ് ഇയാളെ വിട്ടത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു ഇത് ഒരു യുക്തിസഹമായ നിഗമനത്തിൽ എത്തിച്ചേരേണ്ടത്. വിജേഷ് പിള്ള എനിക്കെതിരെ മാനനഷ്ടത്തിനും വഞ്ചനക്കും പോലീസിൽ പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ ഞാൻ പറയട്ടെ. എന്ത് നിയമ നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹത്തിന്റെ നിയമ പരിജ്ഞാനത്തിൽ എനിക്ക് സംശയം ഉണ്ട്. ഇപ്പോൾ തെളിവുകൾ പുറത്ത് വിടാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അവിടെ ഞാൻ അത് ഹാജരാക്കിക്കൊള്ളാം. ശ്രീ എം വി ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാൻ കരുതുന്നു.

Now Mr. Vijesh Pillai @Vijay Pillai admitted that he has met me. He has admitted about Haryana and Rajasthan. He has admitted that he has offered 30 crores. He has admitted that he mentioned the name of M V Govindan and Yousuf Ali. He has also admitted that he mentioned about the threat in the airport. He has also admitted that he has asked for the evidence relating to gold smuggling case. But he says that he mentioned the above in a different context. I have only one thing to say. Immediately after the incident I have taken proper legal action including informing the matter to the police and also to the ED with supporting proof. The ED and police have already started taking action including questioning Mr. Vijesh Pillai. Now it’s for the agency to investigate the matter and take it to a logical conclusion to find out the intention behind this incident and whether he has been sent by some one. He has now informed that he has filed police complaint against me for defamation and cheating. First of all I’m preapred to face the consequence of that legal action. But I’ve a doubt about his legal literacy. Now he’s challenging me to reveal evidences regarding my allegations. I’m taking that challenge. I’ve already given those to the agency and I’ll produce the same before the Court if he takes me to court. I’m also prepared to face and fight the legal action proposed to be taken by Mr. M V Govindan.
But my request to Mr. M. V. Govindan is, kindly advise the Chief Minister and his family to file case against me. I expect that the agencies will investigate the capacity and source of income of Vijesh pillai to produce a web series with a company which was closed down years back
I still stand by words that I will continue to fight till I bring the entire truth out to the world.