കണക്കുകളില്‍ കൃത്രിമം; നാല് സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് സസ്പെൻഷൻ

Saturday, January 7, 2023

 

കൊല്ലം: കണക്കുകളിൽ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് സ്പോർട്സ് കൗൺസിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്.

ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ സെക്രട്ടറി അമൽജിത് കെ.എസ്, നിലവിലെ സെക്രട്ടറി രാജേന്ദ്രൻ നായർ എസ്, യു.ഡി ക്ലർക്ക് നിതിൻ റോയ്, ഓഫീസ് അറ്റൻഡന്‍റ് ഉമേഷ് പി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കുള്ള മെസ് ചെലവുകളിലും മറ്റും വലിയതോതിൽ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.