ന്യൂഡല്‍ഹി: പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. രാജ്യസഭാ ചെയർമാനാണ് സസ്പെൻഷൻ പിൻവലിച്ചത്. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ശൈത്യകാല സമ്മേളനത്തിനിടെ ഡിസംബർ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിഷേധിച്ച 146 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം കേരളത്തിൽ നിന്നുള്ള എംപിമാരടക്കം ഇപ്പോഴും സസ്പെൻഷനിലാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി രാജ്യസഭാ ചെയർമാനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.