പഞ്ചാബിലെ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരയുന്ന പ്രതി യു എസില്‍ അറസ്റ്റില്‍

Jaihind News Bureau
Friday, April 18, 2025

പഞ്ചാബിലെ ഭീകരാക്രമണകേസ് പ്രതിയും ഗുണ്ടാസംഘ നേതാവുമായ ഹര്‍പ്രീത് സിംഗ് എന്ന ഹാപ്പി പാസിയ യുഎസില്‍ അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദിയായ ഹര്‍വീന്ദര്‍ സിംഗ് സന്ധു എന്ന റിന്‍ഡയുടെ അടുത്ത അനുയായിയാണ് പാസിയ.

ഇന്ത്യയിടെ പഞ്ചാബില്‍ തീവ്രവാദി ആക്രമണക്കേസ് പ്രതി ഹര്‍പ്രീത് സിംഗിനെ യുഎസിലെ സാക്രമെന്റോയില്‍ വെച്ച് അറസ്റ്റ് ചെയ്തു. രണ്ട് അന്താരാഷ്ട്ര ഭീകര ഗ്രൂപ്പുകളുമായി ബന്ധമുള്ള ഇയാള്‍ നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിച്ച് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ബര്‍ണര്‍ ഫോണുകള്‍ ഉപയോഗിച്ചു,” എഫ്ബിഐ സാക്രമെന്റോ സാമൂഹ്യ മാദ്ധ്യത്തിലൂടെ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദിയായ ഹര്‍വീന്ദര്‍ സിംഗ് സന്ധു എന്ന റിന്‍ഡയുടെ അടുത്ത അനുയായിയാണ് ഹാപ്പി പാസിയ. ഇയാള്‍ കസ്റ്റഡിയിലായതായി ഇന്ത്യയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഈ വര്‍ഷം ആദ്യം, ചണ്ഡീഗഡിലെ ഒരു വീടിനും പഞ്ചാബിലെ പോലീസ് സ്റ്റേഷനുകള്‍ക്കും നേരെയുള്ള ഗ്രനേഡ് ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ ഹാപ്പി പാസിയുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ പഞ്ചാബിലെ പോലീസ് സ്റ്റേഷനുകള്‍, മതകേന്ദ്രങ്ങള്‍, പൊതു വ്യക്തികളുടെ വസതികള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് 16 ഗ്രനേഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 14 ആക്രമണങ്ങളില്‍ പാസിയയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. 2022-ല്‍ സിദ്ധു മൂസേവാല കൊലപാതക കേസിലും റിന്‍ഡയ്ക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു