തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കാനാവില്ലെന്ന് വിദഗ്ദ്ധ സംഘം. ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് രക്തധമനികള്‍ പൊട്ടി സങ്കീര്‍ണമായ സാഹചര്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി. സാഹചര്യം കാട്ടാക്കട മലയിന്‍കീഴ് സ്വദേശിയായ സുമയ്യയെ വിദഗ്ദ്ധ സംഘം അറിയിക്കും.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ഈ പിഴവ് കാരണം ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സുമയ്യയുടെ തുടര്‍ ചികിത്സയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. നീതി തേടിയുള്ള പോരാട്ടം തുടരുന്ന സുമയ്യയ്ക് മതിയായ നഷ്ടപരിഹാരവും വിദഗ്ധ ചികിത്സയും ഉറപ്പാക്കാണമെന്ന ആവശ്യമാണ് ഉയരുന്നത്.