സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ഇനി നോട്ടീസില്ല

Thursday, November 16, 2023


സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ല. 354 A (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും കണ്ടെത്തലുകള്‍ കോടതിയെ ബോധിപ്പിക്കും. ഇന്നലെ കോഴിക്കോട് നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടിരുന്നു. നടക്കാവ് പോലീസ് സ്‌റ്റേഷനിലായിരുന്നു സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. മാധ്യമപ്രവര്‍ത്തകയോട് അങ്ങനെ പെരുമാറിയ സാഹചര്യവും അന്നുണ്ടായ സംഭവങ്ങളും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.