ഡല്‍ഹി :സംസ്ഥാനപാതയായ എസ് എച്ച് 8-ലും കേരളത്തിലെ ദേശീയ പാതകളായ എന്‍ എച്ച് 66, 966, 544 എന്നിവയിലും നടക്കുന്ന അപകടങ്ങളും മരണങ്ങളും നിത്യസംഭവങ്ങളാക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് കൊടുക്കുന്നില്‍
സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
നിരവധി മരണങ്ങള്‍ക്ക് കാരണമായത് ഈ പാതകളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ്. ആറു പേരാണ് ആലപ്പുഴയിലെ കളര്‍കോട് നടന്ന അപകടത്തില്‍ മരിച്ചത്. കോയമ്പത്തൂര്‍ മധുക്കരൈ 3 പേര്‍, തൃശൂര്‍ നാട്ടിക 5 പേര്‍, പാലക്കാട് കല്ലടിക്കോട് 4 പേര്‍, പത്തനംതിട്ട 4 പേര്‍, തുടങ്ങിയ മരണങ്ങള്‍ അദ്ദേഹം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. നാഷണല്‍ ഹൈവേകളില്‍ അപകടങ്ങള്‍ തടയുന്നതിന് വേണ്ട മുഴുവന്‍ സമയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കൊടുക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.