ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പ്രശ്‌നം പരിഹരിച്ചുവെന്നും മാധ്യമങ്ങളില്‍ വന്ന അത്ര ഗൗരവമുള്ള പ്രശ്‌നമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങളാണ്. ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അതിനെല്ലാം പരിഹാരമുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളനുസുരിച്ച് രോഗികള്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മുന്നോട്ടു പോകാനുള്ള തീരുമാനമായെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയകള്‍ രണ്ടു ദിവസത്തിനകം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധി നേരിടുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് ന്യൂറോ റേഡിയോളജി ശസ്ത്രക്രിയകള്‍ മുടങ്ങിയിരുന്നു. എപ്പോള്‍ സര്‍ജറി നടത്താന്‍ കഴിയും എന്നതില്‍ വ്യക്തത ലഭിക്കാത്തതോടെ രോഗികള്‍ ആശങ്കയിലാണ്.
അതേ സമയം ഇന്നും ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധവുമായെത്തി.