ഏപ്രിലിലും സര്‍ചാര്‍ജ്ജ് : നാട്ടുകാരെ പിഴിഞ്ഞ് കെ എസ് ഇബി

Jaihind News Bureau
Thursday, March 27, 2025

വേനലില്‍ നാട്ടുകാരുടെ വിയര്‍പ്പു പിഴിഞ്ഞ് സര്‍ചാര്‍ജ് നിരക്കില്‍ വീണ്ടും വര്‍ധന. ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് ഏഴുപൈസ നിരക്കില്‍ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയില്‍ 14.83 കോടിരൂപയുടെ അധികബാധ്യത ഉണ്ടായെന്നും അതു നികത്താനാണ് നടപടിയെന്നും കെ.എസ്.ഇ.ബി ഉത്തരവില്‍ പറയുന്നു.

എല്ലാ ഉപഭോക്താക്കളും ഇതിന്റെ പരിധിയില്‍ വരുമെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ആഘാതംതന്നെ നിലനില്‍ക്കെയാണ് അധികബാധ്യതയുടെ ഭാരംകൂടി ഉപഭോക്താക്കളുടെ മേല്‍ കെട്ടിവെയ്ക്കുന്നത്. ഏഴ് പൈസ വീതം സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവ്. ഈമാസം യൂണിറ്റിന് എട്ട് പൈസയായിരുന്നു സര്‍ചാര്‍ജ്.