നീറ്റില്‍ കടുപ്പിച്ച് സുപ്രീം കോടതി; ശനിയാഴ്ചയ്ക്കുള്ളില്‍ വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാന്‍ നിർദ്ദേശം

Jaihind Webdesk
Thursday, July 18, 2024

 

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെന്‍ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ശനിയാഴ്ച 5 മണിക്കുള്ളിൽ മാർക്ക് പ്രസിദ്ധീകരിക്കാനാണ് കോടതി നിർദ്ദേശം.

കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചു. വിഷയത്തില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഈ മാസം ജൂലൈ 24 മുതലാണ് കൗൺസിലിംഗ് നടത്താൻ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം ബിഹാർ പോലീസിന്‍റെ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ചോർച്ച വ്യാപകമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പുനഃപരീക്ഷ പരിഗണിക്കുകയുള്ളെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.