കാർഷിക നിയമങ്ങൾ തത്കാലം മരവിപ്പിക്കാൻ തയ്യാറാണോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

Jaihind News Bureau
Thursday, December 17, 2020

 

ന്യൂഡല്‍ഹി : കർഷകരുമായി ചർച്ച പൂർത്തിയാക്കുന്നത് വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാൻ തയ്യാറാണോയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി . സർക്കാരുമായി ചർച്ചചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. നേരത്തെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.