അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പെമ ഖണ്ഡുവിന് എതിരായ ബലാത്സംഗ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. 2008 ൽ തവാങിലെ ഗസ്റ്റ് ഹൌസിൽ വച്ച് പീഡിപ്പിച്ചു എന്ന് ആരോപിച്ച് യുവതി നല്കിയ കേസാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് പരിഗണിക്കാന്‍ വിസമ്മതിച്ചത്.
അതേസമയം, പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിച്ച് പുനപരിശോധനയ്ക്ക് അപേക്ഷിക്കാമെന്നും സുരക്ഷയ്ക്കായി പൊലീസ് സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
തനിക്ക് പതിനഞ്ച് വയസ് ആയിരുന്നപ്പോൾ ഖണ്ഡു ഉൾപ്പടെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി. തനിക്കും ഭർത്താവിനും സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസിന്റെ നടപടികൾ ഡൽഹി ഹൈകോടതിയിലേക്ക് മാറ്റണം എന്നും ആവശ്യമുണ്ട്.