ഇന്ത്യക്കാര്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ യുഎഇയില്‍ നിയമ സഹായ സെന്‍റര്‍ തുടങ്ങണമെന്ന് ഇന്ത്യന്‍ സംഘടനകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ

Friday, March 18, 2022

 

അബുദാബി : ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, അബുദാബിയില്‍, യുഎഇയുടെ സുപ്രീം കോടതി ആസ്ഥാനം സന്ദര്‍ശിച്ചു. യുഎഇ ചീഫ് ജസ്റ്റിറ്റ്‌സിന്റെ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു സന്ദര്‍ശനം. അതേസമയം, അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍, ചീഫ് ജസ്റ്റിസിന് സ്വീകരണം നല്‍കി.

ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച നിയമസഹായം ഉറപ്പാക്കാന്‍ , ഒരു നിയമ സഹായ സെന്ററിനെ കുറിച്ച്, പ്രവാസി സംഘടനകള്‍ ചിന്തിക്കണമെന്ന്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സ്വീകരണ യോഗത്തില്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് എക്‌സ്‌ക്യുട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി, അദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീറും ചടങ്ങില്‍ സംബന്ധിച്ചു.