സപ്ലൈകോയുടെ വിലവര്‍ധനവ് ജനദ്രോഹപരം; അടിയന്തിരമായി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 5, 2024

 

തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഈ വിലവര്‍ധന സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണ്.

സര്‍ക്കാരിന്‍റെ ധൂര്‍ത്തിനു പണം കണ്ടെത്താന്‍ പാവം ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരരുത്. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ലൈകോയെ ആശ്രയിക്കുന്നത്. നിത്യവൃത്തിക്കു പോലും വഴിയില്ലാതെ പൊറുതിമുട്ടുന്ന അവരെ പിഴിഞ്ഞെടുക്കരുത് എന്നും അദ്ദേഹം പറഞ്ഞു. വിലവര്‍ധനവ് ജനദ്രോഹപരമെന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.