പിന്തുണച്ചവര്‍ക്കെല്ലാം നന്ദി; ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് മറുപടി കോണ്‍ഗ്രസിലൂടെ മാത്രമെന്ന് സണ്ണി ജോസഫ്

Jaihind News Bureau
Monday, May 12, 2025

സ്ഥാനം ലഭിച്ചെന്ന അറിയിപ്പു ലഭിച്ചതു മുതല്‍ പിന്തുണയും സ്‌നേഹവും അറിയച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ കെപിസിസി അദ്ധ്യക്ഷനെന്ന നിലയിലുള്ള തന്റെ കന്നി പ്രസംഗം സണ്ണി ജോസഫ് നടത്തിയത്. മലയോര കാര്‍ഷിക മേഖലയില്‍ നിന്ന് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റാവുന്ന ആദ്യ വ്യക്തിയാണെന്ന് സണ്ണി ജോസഫ് എന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഓര്‍മ്മിപ്പിച്ചു. തന്നെ ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നതായും സണ്ണി ജോസഫ് അറിയിച്ചു. അച്ഛനുംഅമ്മയും നേരത്തേ മരിച്ചു പോയ തന്റെ ജീവിതത്തില്‍ എല്ലാക്കാലത്തും പ്രോത്സാഹനവും വഴികാട്ടിയുമായത് മുതിര്‍ന്നവരും സുഹൃത്തുക്കളുമായിരുന്നു. ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അദ്ധ്യാപകരേയും ഓര്‍ക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.

വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ പുതിയ കെപിസിസി അദ്ധ്യക്ഷന്റെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങിലേയ്ക്ക് ഒഴുകിയെത്തിയത്. മുതിര്‍ന്ന നേതാക്കളും അനുഭാവികളും ചടങ്ങിനെത്തിയതോടെ കെപിസിസി ആസ്ഥാനം നിറഞ്ഞു കവിഞ്ഞു.

ബ്രിട്ടീഷുകാരുടെ ആശയമാണ് ഭിന്നിപ്പിപ്പിച്ചു ഭരിക്കുക എന്നത്. ഇതു തന്നെയാണ് ബിജെപി ഇന്ന് ഇന്ത്യയില്‍ നടപ്പാക്കുന്നത്. ഈ നയത്തെ ഫലപ്രദമായി നേരിടാനാവുന്നത് കോണ്‍ഗ്രസിനു മാത്രമാണ്. സിപിഎമ്മിന് അതൊരിക്കലും സാദ്ധ്യമല്ല. ചെങ്കോട്ടയില്‍ ചെങ്കൊടി പാറിപ്പിക്കുമെന്ന് വീമ്പിളിക്കിയ സിപിഎം കേരളത്തില്‍ മാത്രമായി ചുരുങ്ഹിയിരിക്കുന്നു. ബംഗാളിലുമില്ല,ത്രിപുരിയിലുമില്ല. ഇന്ത്യാ രാജ്യത്ത് മറ്റ് ഒരിടത്തും സിപിഎം ഇല്ല. മൂന്നാം മുന്നണിക്ക് സാദ്ധ്യതയുമില്ല. ബിജെപിയ്ക്ക് എതിരേ പോരാടാന്‍ കോണ്‍ഗ്രസ് മാത്രമേ ഉ്ള്ളൂ എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. പിണറായി ഭരണം അവസാനിപ്പിക്കണമെന്ന് പറായന്‍ കാരണം അഴിമതി മാത്രമല്ല. കണ്ണൂരില്‍ ഇപ്പോഴും ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി നേതൃനിരയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന സൂചനയും അദ്ദേഹം നല്‍കി. മുതിര്‍ന്നവരും കൂടുന്നതാണ് നേതൃനിര. ഇനിയും മാറ്റങ്ങള്‍ ഉണ്ടാകുമെന്നുും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്റെ ടീമിലുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഹാര്‍ഡ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്നാണ് സണ്ണി ജോസഫ് വിശേഷിപ്പിച്ചത്. സി കേശവന്റെ കോലഞ്്ചേരി പ്രസംഗത്തിന്‍രെ 90ാം വാര്‍ഷികമാണ് . ദളിത് പിന്നാക്ക ജനങ്ങളുടെ ശാക്തീകരമാണ് അദ്ദേഹം ലക്ഷ്യം വച്ച്ത്. ആ വിഷം മഹാത്മജിയും ഇന്ത്യന്‍ കോണ്‍ഗ്രസും ഏറ്റെടുത്തു. ഇന്നു അതുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.