Sunny Joseph | ആശാവര്‍ക്കര്‍മാരോട് പോലിസ് അതിക്രമം കാട്ടിയെന്ന് സണ്ണിജോസഫ് ; പോലീസ് കൊണ്ടുപോയതിനു പകരമായി ആശമാര്‍ക്ക് മൈക്ക് സെറ്റ് വാങ്ങി നല്‍കുമെന്നും സണ്ണി ജോസഫ്

Jaihind News Bureau
Thursday, October 23, 2025

പലകുറി ആശാവര്‍ക്കര്‍മാരോട് പോലിസ് അതിക്രമം കാട്ടിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് എംഎല്‍ എ പറഞ്ഞു. ആശമാരുടെ ന്യായമായ ആവശ്യത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. സംസ്ഥാനത്തെ കട്ട് മുടിക്കുന്ന സര്‍ക്കാര്‍ ഇവരുടെ ന്യായമായ ആവശ്യക്കെ കണ്ടില്ലെന്ന നടുക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടറിയറ്റ് പടിക്കല്‍ തുടരുന്ന ആശാസമരക്കാരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ് .മുഖ്യമന്ത്രിയുടെ വസതിയിലേയ്ക്കു മാര്‍ച്ച് നടത്തിയ ആശമാരെ കഴിഞ്ഞ ദിവസം പോലീസ് അതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

അനുവദനീയമായ നിലയില്‍ പ്രവര്‍തിപ്പിച്ച മൈക്ക് പിടിച്ചെടുത്ത പോലിസിനെതിരെ മോഷണകുറ്റത്തിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കൊണ്ടുപോയതിനു പകരമായി ആശാ വര്‍ക്കാര്‍മാര്‍ക്ക് മൈക്ക് സെറ്റ് വാങ്ങി നല്‍കുമമെന്നും കെ പി സിസി പ്രസിഡന്റ് പറഞ്ഞു.