
കണ്ണൂര്‍ ചാവശ്ശേരിയിലെ റോഡ് നവീകരണ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സ്ഥലം എംഎല്‍എയും കെ പിസിസി അദ്ധ്യക്ഷനുമായ സണ്ണി ജോസഫിനെ ഒഴിവാക്കാന്‍ നീക്കം നടന്നു. ചാവശ്ശേരി-കൊട്ടാരം റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങിന് എത്തിയ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ യെ തടയാന്‍ സി പി എം പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഉദ്ഘാടനം നടക്കുന്ന സ്ഥലത്ത് സദസ്സില്‍ ഇരുന്ന് സണ്ണി ജോസഫ് എം എല്‍ എ പ്രതിഷേധിച്ചു. സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
എം എല്‍ എ എന്ന നിലയില്‍ താനാണ് ആണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ തുടര്‍ന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ആണ് ഫണ്ട് ലഭിച്ചത്.എം വി ജയരാജന് കിട്ടിയ സ്ത്രീധന ധന തുകകൊണ്ടാണ് റോഡ് നിര്‍മ്മിക്കുന്നതെങ്കില്‍ ഞാന്‍ പോവില്ലായിരുന്നു. കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടാണ് റോഡ് നിര്‍മ്മിക്കുന്നത്. ഇന്ന് ചാവശ്ശേരിയില്‍ നടന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്‌തോ എന്ന് അറിയാന്‍ സി പി എം നേതൃത്വം ശ്രമിക്കട്ടെയെന്നും സണ്ണി ജോസഫ് എംഎല്‍എ കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ്ശ തിരഞ്ഞെടുപ്പില്‍ തട്ടിപ്പിലൂടെയും ക്യത്രിമത്തിലുടെ ജയിക്കാനാണ് സി പി എം ശ്രമമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എ എല്‍ എ. ആരോപിച്ചു.വോട്ട് തള്ളുന്നതില്‍ ഉള്‍പ്പടെ ക്യത്രിമം കാണിച്ചുഎങ്കിലും ഇതിനെയൊക്കെ മറികടന്ന് 2010 പോലെ യു ഡി എഫ് വന്‍ വിജയം നേടുമെന്ന് സണ്ണി ജോസഫ് എംഎല്‍എ കണ്ണൂരില്‍ പറഞ്ഞു.
സി പി എം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സണ്ണി ജോസഫിനെ തടയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിന്റെ സദസില്‍ പ്രതിഷേധവുമായി സണ്ണി ജോസഫ് എം എല്‍ എ ഇരുന്നു.ഇതോടെ എം എല്‍ എ യെ പങ്കെടുപ്പിക്കാത്തതില്‍ പൊതുജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് എത്തി.തുടര്‍ന്ന് റോഡുമായി ബന്ധപ്പെട്ട ഫണ്ട് എങ്ങനെ ലഭിച്ചുവെന്ന കാര്യങ്ങള്‍ രേഖകള്‍ സഹിതം ജനങ്ങളോട് വിശദീകരിച്ച് കൊടുത്തു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് മലയോരത്തെ പ്രധാന റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി സി പി എം പരിപാടിയായി മാറ്റാന്‍ സി പി എം ശ്രമിച്ചത്.എം എല്‍ എ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്