കെ.പി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത സണ്ണി ജോസഫ് എംഎല്‍എയ്ക്ക് പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ വന്‍ സ്വീകരണം നല്‍കി. പയഞ്ചേരിമുക്കില്‍ നിന്നും ഇരിട്ടി ടൗണിലേക്ക് തുറന്ന വാഹനത്തില്‍ കെ പി സി സി പ്രസിഡന്റിനെ ആനയിച്ചു.
കനത്ത മഴയെയും അവഗണിച്ച് നൂറുകണക്കിനാളുകള്‍ സ്വീകരണ ജാഥയില്‍ പങ്കെടുത്തു. പേരാവൂരിലെ ജനങ്ങളുടെ പിന്തുണയാണ് തനിക്ക് സ്ഥാനം ലഭിക്കാന്‍ കാരണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
പേരാവൂരാണ് തന്റെ കരുത്ത്. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി .ഇന്ന് ഏകാധിപത്യം രാജ്യത്തും, കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.