സണ്ണി ജോസഫ് കോണ്‍ഗ്രസ് ചീഫ് വിപ്പ്

Jaihind Webdesk
Monday, June 10, 2019

തിരുവനന്തപുരം: നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടിയോഗം സണ്ണി ജോസഫ് എം.എല്‍.എയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തു. നേരത്തെ ചീഫ് വിപ്പായിരുന്ന അടൂര്‍ പ്രകാശ് എം.പിയായ ഒഴിവിലാണ് സണ്ണി ജോസഫ് എം.എല്‍.എയെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.