സുനിൽ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറയെ നിയമിച്ചു. ഡിസംബർ രണ്ടിന് ചുമതലയേൽക്കും. വാർത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകൾ നേരത്തേ അറോറ വഹിച്ചിട്ടുണ്ട്.
1980 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സുനിൽ അറോറയെ തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഇന്നലെ രാത്രിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറയെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. ഡിസംബർ 2ന് ചുമതലയേൽക്കുന്ന ഇദ്ദേഹത്തിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്.
രാജസ്ഥാൻ കേഡറിൽ ഉദ്യോഗസ്ഥനായ സുനിൽ അറോറ വാർത്താവിനിമയ വകുപ്പ് സെക്രട്ടറി, നൈപുണി വികസന വകുപ്പ് സെക്രട്ടറി, വ്യോമയാന വകുപ്പ് ജോയന്റ് സെക്രട്ടറി, ഇന്ത്യൻ എയർലൈൻസ് ചീഫ് മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ മുതൽ തിരഞ്ഞെടുപ്പ് കമ്മീഷണറായ അറോറ 1980 ബാ്ച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ സപ്തംബർ മുതൽ തിരഞ്ഞെടുപ്പ് കമ്മീഷണറാണ്.