കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്‍റിങ് തൊഴിലാളി മരിച്ചു

Thursday, May 2, 2024

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്‍റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് വിജേഷ് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം വ്യാഴാഴ്ച രാവിലെ സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫ മരിച്ചിരുന്നു. പാലക്കാട് എലപ്പുള്ളിയിലും ആലപ്പുഴ ചെട്ടിക്കാടും മലപ്പുറം പടിഞ്ഞാറ്റുംമുറിലും സൂര്യാതപമേറ്റ് മരണം സംഭവിച്ചിരുന്നു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.