‘അമിത് ഷായുടെ പരിഹാസത്തിനുള്ള കോണ്‍ഗ്രസിന്‍റെ മറുപടിയാണ് സുഖ്‍വീന്ദർ സിംഗ് സുഖു’; വി.ഡി സതീശന്‍

Jaihind Webdesk
Sunday, December 11, 2022

അമിത് ഷായുടെ പരിഹാസത്തിനുള്ള കോണ്‍ഗ്രസിന്‍റെ മറുപടിയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗ് സുഖു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് സുഖ്‍വീന്ദർ. കോൺഗ്രസിന്‍റെ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കാൻ സുഖ്‍വീന്ദറിന് കഴിയും. പ്രിയ സുഹൃത്തിന് എല്ലാ ആശംസകളും നേരുന്നതായും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ബസ് ഡ്രൈവറുടെ മകനായ’ സുഖ്‍വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കില്ലെന്നും, ഇന്നയാളുടെ മകനാണെന്ന വിലാസമാണ് കോൺഗ്രസിൽ ആവശ്യമെന്നുമായിരുന്നു അമിത് ഷായുടെ പരിഹാസം.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

“ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാൽ പദവികൾ ഒന്നും അയാൾക്ക് ലഭിക്കില്ല ”
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഈ പരിഹാസത്തിനുള്ള കോൺഗ്രസിന്റെ മറുപടിയാണ് സുഖ് വീന്ദർ സിങ് സുഖു.
സുഖ് വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. നാല് പതിറ്റാണ്ടിലധികം പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് സുഖ് വീന്ദർ സുഖു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കാൻ സുഖ് വീന്ദറിന് കഴിയും.
പ്രിയ സുഹൃത്തിന് എല്ലാ ആശംസകളും.