കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ;പി .പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind Webdesk
Monday, October 21, 2024


കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ദിവ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇക്കാര്യം കളക്ടര്‍ നിഷേധിച്ചിരുന്നു.തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് എഡിഎമ്മിനെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.എന്നാല്‍ താന്‍ ആര്‍ക്കും കൈക്കൂലി നല്‍കിട്ടില്ലെന്ന് ഗംഗാധരനും വ്യക്തമാക്കിയിരുന്നു. ദിവ്യയെ പിടികൂടാത്ത പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.