തമിഴ്നാട് നിയമസഭയ്ക്കുള്ളില്‍ ആത്മഹത്യാശ്രമം; പെട്രോളൊഴിച്ച് തീകൊളുത്താനുള്ള നീക്കം പൊലീസ് തടഞ്ഞു

Jaihind Webdesk
Wednesday, September 8, 2021

ചെന്നൈ: തമിഴ്നാട് നിയമസഭക്കുള്ളില്‍ ആത്മഹത്യാശ്രമം. നിയമസഭയ്ക്കുള്ളില്‍ മീഡിയാ സെൻ്ററിന് സമീപമാണ് ആത്മഹത്യാശ്രമം നടന്നത്.  അറുമുഖൻ (45) ആണ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മാധ്യമ പ്രവർത്തകനെന്ന വ്യാജേനയാണ് അറുമുഖൻ നിയമസഭക്കകത്ത് കയറിയത്. എന്നാല്‍ തീപ്പെട്ടി കത്തിക്കുന്നതിന് മുമ്പുതന്നെ പൊലീസ് തടഞ്ഞു. തുടർന്ന് ഇയാളെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. ആത്മഹത്യാ ശ്രമത്തിൻ്റെ കാരണം വ്യക്തല്ലെന്ന് പൊലീസ് അറിയിച്ചു.