അവസാന ശ്വാസം വരെ കെ റെയിലിനെതിരെ പോരാടും; ജയരാജന് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവർത്തകർ മറുപടി നല്‍കുമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, January 8, 2022

 

തൃശൂര്‍ : എം.വി ജയരാജന് കണ്ണൂരിലെ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. കെ റെയിലിൽ താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. പിണറായിക്ക് ലക്ഷ്യം കമ്മീഷനാണ്. അവസാന ശ്വാസം വരെ കെ റെയിൽ പദ്ധതിക്കെതിരെ പോരാടുമെന്നും കെ സുധാകരൻ എംപി തൃശൂരിൽ പറഞ്ഞു.