വിനാശകരമായ വികസന കാഴ്ചപ്പാടുകള്‍ക്കെതിരായ വിജയം: ജി ദേവരാജന്‍

കേരളത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങ ള്‍ ഉണ്ടാക്കുന്ന വികസന കാഴ്ചപ്പാടുകള്‍ക്കെതിരായ ജനവിധിയാണ് തൃക്കാക്കരയി ല്‍ ഉണ്ടായതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍.

എന്തുവില കൊടുത്തും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധമായ വെല്ലുവിളിക്ക് ജനങ്ങള്‍ കൊടുത്ത താക്കീതാണ് ഉമാ തോമസിന്‍റെ ഉജ്വല വിജയം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 20 മന്ത്രിമാരും 75 ഭരണപക്ഷ എംഎല്‍എമാരും കൂടി വീടുവീടാന്തരം കയറിയിറങ്ങി പ്രലോഭനഭരിതമായ പ്രചാരണം നടത്തിയിട്ടും വര്‍ഗീയ വിഭജന ശ്രമങ്ങള്‍ നടത്തിയിട്ടും തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടറന്മാര്‍ കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത്.

പിണറായി സര്‍ക്കാരിന്‍റെ അധികാരദുര്‍വിനിയോഗത്തിനും ധനകാര്യ ധൂര്‍ത്തിനുമെതിരായ ജനരോഷവും തെരഞ്ഞെടുപ്പി ല്‍ പ്രതിഫലിച്ചു. ഐക്യ ജനാധിപത്യ മുന്നണി പുത്ത ന്‍ മാര്‍ഗത്തി ല്‍ കൂടുതല്‍ ഐക്യത്തോടുകൂടി ചിട്ടയായി പ്രവര്‍ത്തനം നടത്തിയപ്പോള്‍ സിപിഎം കൂടുതല്‍ വലതുപക്ഷവല്‍ക്കരിക്കപ്പെടുകയും താത്ക്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹീനമായ തന്ത്രങ്ങളാണ് നടപ്പിലാക്കിയത്. ഒരുമിച്ചുനിന്നാല്‍ വര്‍ത്തമാനകാല കേരള രാഷ്ട്രീയത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ തോല്‍പ്പിക്കാ ന്‍ ഒരു ശക്തിക്കും കഴിയില്ല എന്ന വ്യക്തമായ സൂചനയും തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ഫലം തരുന്നുണ്ടെന്നും ജി ദേവരാജന്‍ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment