സുഭാഷ് ചോപ്ര ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍; കീര്‍ത്തി ആസാദ് പ്രചാരണ സമിതി ചെയര്‍മാന്‍

Jaihind Webdesk
Wednesday, October 23, 2019

ഡൽഹി, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ പ്രദേശ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻമാരെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. സുഭാഷ് ചോപ്രയാണ് ഡൽഹി പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ പുതിയ അധ്യക്ഷൻ.  കീർത്തി ആസാദിനെ ഡൽഹി പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി പ്രചാരണ സമിതി ചെയർമാനായും നിയമിച്ചു. ഷീല ദീക്ഷിതിന്റെ നിര്യാണത്തെ തുടർന്നാണ് ഡൽഹിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്. എം ഒകെൻഡ്രോയാണ് മണിപ്പൂർ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ പുതിയ അധ്യക്ഷൻ.