ശുഭദിനം കാണൂ ലക്ഷം രൂപ നേടൂ

Jaihind Webdesk
Thursday, October 13, 2022

 

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ശുഭദിനം സിനിമ തിയേറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്‍റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂർത്തിയായി അണിയറ പ്രവർത്തകരുടെ പേര് തെളിയുമ്പോൾ സ്ക്രീനിനൊപ്പം ഒരു സെൽഫി എടുക്കുക.

50,000, 25,000, 10,000, 5000, 1000 x 10 എന്നിങ്ങനെയാണ് സമ്മാനഘടന. സെൽഫികൾ അയക്കേണ്ട നമ്പർ 7034293333. ഹരീഷ് കണാരൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണൻ, മറീന മൈക്കിൾ, മാല പാർവതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായർ, മീരാ നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവരും അഭിനയിക്കുന്നു. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് നിർമ്മാണം. ശിവറാം മണിയാണ് എഡിറ്റിംഗും സംവിധാനവും. പിആർഒ – അജയ് തുണ്ടത്തിൽ.