പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സി.ഐ.ടി.യു പ്രവര്‍ത്തകനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Friday, May 17, 2019

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സി.ഐ.ടി.യു പ്രവര്‍ത്തകന്‍ പാക്കം വെളുത്തോളി സ്വദേശി എ സുബീഷിനെ (29) ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷ് പിടിയിലായത്.

കൊല നടന്ന് എട്ടു ദിവസത്തിനു ശേഷം ബംഗളൂരു വഴി ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചു വരികയായിരുന്നു. ഇന്റര്‍പോള്‍ സഹായത്തോടെ തിരിച്ചെത്തിക്കാന്‍ കോടതിയില്‍ റെഡ് കോര്‍ണര്‍ നോട്ടീസിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.