Malappuram| സ്‌കൂള്‍ ബസിലെ ജനല്‍ക്കമ്പിയില്‍ വിദ്യാര്‍ത്ഥിനിയുടെ വിരല്‍ കുടുങ്ങി; അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

Jaihind News Bureau
Sunday, August 24, 2025

മലപ്പുറം: സ്‌കൂള്‍ ബസ്സിലെ ജനല്‍കമ്പിയില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മലപ്പുറം കൊണ്ടോട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനിയയുടെ വിരലാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

ബസ്സിലെ ജീവനക്കാര്‍ വിരല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ബസ് നേരെ മലപ്പുറം ഫയര്‍‌സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വിരല്‍ സുരക്ഷിതമായി പുറത്തെടുത്തത്.