തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. എസ്എസ്എൽസി പാസായ നൂറുകണക്കിന് കുട്ടികൾ ആശങ്കയിലാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലബാറിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിലും പ്രവേശനത്തിന് പ്രതിസസന്ധിയുണ്ട്. മാനേജ്മെന്‍റുകൾ പ്ലസ് വൺ പ്രവേശനത്തിന് കോഴ വാങ്ങുന്ന പ്രവണത ഏറുന്നുവെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.