എറണാകുളം: ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്‍ മതിയെന്നും വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും കേരളാ ഹൈക്കോടതി. ക്യാമ്പസിനുള്ളില്‍ ജനാധിപത്യപരമായ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താം. മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു.
രാഷ്ട്രീയം തന്നെ നിരോധിക്കുക എന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്നും ക്യാമ്പസിനുള്ളിലെ അക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ എടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഈ നിരീക്ഷണം വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ്. ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യപരമായ രീതിയില്‍ നടത്താം. ഇതു സംബന്ധിച്ച ഹര്‍ജി ജനുവരി 23ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്തിമ ഉത്തരവ് അതിനു ശേഷമാകും.