കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് പരിക്ക്. രണ്ടു കാലുകളിലും കുത്തേറ്റു. 15 ഓളം സ്റ്റിച്ചുകൾ ഉണ്ട്. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയിൽ ഷനൂപിന്‍റെ മകൻ അദിനാനാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിയെ വെടിവെച്ചുകൊന്നു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അദിനാൻ. ഇന്നു രാവിലെ ടൗണിൽനിന്നു സാധനം വാങ്ങി സൈക്കിളിൽ വീട്ടിലേക്കു വരുമ്പോഴാണ് റോഡിൽവച്ച് കാട്ടുപന്നി ആക്രമിച്ചത്. നാട്ടുകാർ വീട്ടുവളപ്പിൽ പൂട്ടിയിട്ട കാട്ടുപന്നിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊല്ലുകയായിരുന്നു.