ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി: പിന്‍സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ഓടിച്ചയാള്‍ക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Sunday, April 24, 2022

 

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വഴിയരികിലെ ഗേറ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് (21) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അമീർ എന്ന വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൊരട്ടി അമ്പലവളവിന് സമീപം ഡ്യൂക്ക് ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ അമ്പലവളവ് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്ത് 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു.