പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ ആത്മഹത്യ; സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

 

തിരുവനന്തപുരം: പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്തതിന്‍റെ മനോവിഷമത്തിൽ മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം സഭയിലുന്നയിച്ച് പ്രതിപക്ഷം. കെ.പി.എ. മജീദ് ആണ് സബ്മിഷനിലൂടെ വിഷയം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പ്ലസ് വൺ പ്രവേശനത്തിൽ മലബാർ മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. മലബാർ മേഖലയിൽ അര ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നത്. ഇതിനിടയിലാണ് കുട്ടിയുടെ ദാരുണ മരണം ഉണ്ടായിരിക്കുന്നത്. ആത്മഹത്യയുടെ കാരണമെന്തെന്ന് പോലീസിനോട് റിപ്പോർട്ട്‌ തേടിയിട്ടുണ്ടെന്നും അഡ്മിഷൻ തടസമില്ലായിരുന്നു എന്നാണ് വ്യക്തമാകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സഭയിൽ മറുപടി നൽകി. കുട്ടിയുടെ മരണത്തിൽ റിപ്പോർട്ട്‌ ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

Comments (0)
Add Comment