എസ്എഫ്ഐയുടെ ചോരക്കളി വീണ്ടും; കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

Jaihind Webdesk
Sunday, March 3, 2024

കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാർത്ഥിക്ക് എസ്എഫ്‌ഐ മർദ്ദനം. ആർ. ശങ്കർ എസ്എൻഡിപി കോളേജിലെ വിദ്യാർത്ഥി സി.ആർ. അമലിനാണ് മർദ്ദനമേറ്റത്. 25ലേറെ എസ്എഫ്‌ഐക്കാർ ചേർന്ന് തലയിലും മൂക്കിലും മുഖത്തും മർദ്ദിച്ചെന്നാണ് പരാതി . റാഗിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് അമല്‍ പറയുന്നു. മര്‍ദ്ദിച്ചവരില്‍ പുറത്തുനിന്നുള്ള പാര്‍ട്ടിക്കാരും ഉണ്ടായിരുന്നു. പരാതിപ്പെട്ടാല്‍ തീര്‍ത്തുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും അമല്‍ പറയുന്നു.