തൃശൂരില്‍ സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

Jaihind Webdesk
Thursday, June 2, 2022

തൃശൂർ : നാലാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ പാമ്പ് കടിയേറ്റു. കുമരനെല്ലൂർ സ്വദേശി അദേശിനാണ് പാമ്പു കടിയേറ്റത് .വടക്കാഞ്ചേരി ആനപ്പറമ്പ് സ്കൂളിലെ  വിദ്യാർത്ഥിയാണ് ആദേശ്.സ്കൂളിലേക്ക് പ്രവേശിക്കാന്‍ ബസില്‍ നിന്നറങ്ങവേയാണ് പാമ്പ് കടിയേറ്റത്.

അണലി പാമ്പിന്‍റെ കടിയാണ് കുട്ടിക്കേറ്റത്.   കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.