മൂലങ്കാവ് സ്കൂളില്‍ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; 6 വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Jaihind Webdesk
Sunday, June 9, 2024

 

വയനാട്: മൂലങ്കാവ് സർക്കാർ സ്കൂളിൽ വിദ്യാർത്ഥി ആക്രമണത്തിനിരയായ സംഭവത്തിൽ കേസെടുത്ത് പോലീസ്. 6 വിദ്യാർത്ഥികളെ പ്രതിചേർത്താണ് എഫ്ഐആർ. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർത്ഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്താംക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ചത്.