‘ധാർഷ്ട്യമാണ് പരാജയ കാരണം’; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

Jaihind Webdesk
Sunday, June 16, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയ കാരണമെന്നും സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശനം. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ യോഗം വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനം യോഗത്തിൽ ഉയർന്നു. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും മന്ത്രിമാരുടേത് മോശം പ്രകടനമെന്നും വിലയിരുത്തൽ. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായതായി സിപിഐ യോഗത്തിൽ വിമർശനമുയർത്തി.