പെഗാസസില്‍ പ്രതിഷേധം ശക്തം; ഫോണ്‍ ചോര്‍ത്തലില്‍ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും

Jaihind Webdesk
Tuesday, July 20, 2021

Parliament-1

 

ന്യൂഡല്‍ഹി : പെഗാസസ് ഫോൺ ചോർത്തലിൽ വിവാദം കത്തുന്നു. പാർലമെന്‍റിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം. പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ ഉന്നതരിൽ രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദി സിംഗ് പട്ടേൽ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മലയാളി മാധ്യമപ്രവർത്തകൻ ഗോപീകൃഷ്ണൻ തുടങ്ങി നീണ്ട പട്ടികയാണ് ഉള്ളത്. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.