ജപ്പാനിൽ ശക്തമായ ഭൂചലനം; വന്‍പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ജപ്പാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ചിരുന്ന സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.  വന്‍ നാശനഷ്ടങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് സാങ്കേതികമായി പിന്‍വലിച്ചത്.  പടിഞ്ഞാറൻ തീരമായ യമഗാട്ടയിലാണ് റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനത്തെ തുടർന്ന് സുനാമിയുണ്ടാകാൻ സാധ്യതയുണ്ടെന്നും തിരമാലകൾ 3.3 മീറ്റർ ഉയരാൻ സാധ്യതയുണ്ടെന്നും ജപ്പാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സമുദ്രത്തിലെ 10 കിലോമീറ്റർ അടിയിലാണ് ഭൂചലനമുണ്ടായത്.
മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ റദ്ദാക്കുകയും കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാട്കറുകൾ അടയ്ക്കുകയും ചെയ്തു. ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2011 മാർച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയിൽ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേർ കൊല്ലപ്പെടുകയും ചെയ്തു.

Tsunami Alertjapan
Comments (0)
Add Comment