ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹിയെ കൂടാതെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ്, സേണിപത്, റോഹ്തക്, ഹിസാര്‍ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
ഹരിയാനയിലെ റോഹ്തക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. നാല് മുതല്‍ അഞ്ച് സെക്കന്‍ഡ് വരെയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
അതേസമയം സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവില ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ ഓഫീസുകള്‍ക്കും വീടുകള്‍ക്കും പുറത്തേക്ക് ഓടിക്കൂടി. ഭൂകമ്പത്തിന് ശേഷം, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്) ഭൂകമ്പത്തിന് മുമ്പും ശേഷവും സുരക്ഷ ഉറപ്പാക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.