മന്ത്രിസഭയില്‍ രൂക്ഷ ഭിന്നത.തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡിനെച്ചൊല്ലിയാണ് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത ശക്തമായിരിക്കുന്നത് .സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ വെട്ടിനിരത്തപ്പെട്ടു എന്നാണ് തദ്ദേശമന്ത്രി എം ബി രാജേഷ് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരേ രംഗത്ത് എത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ മാത്രമല്ല ളില്‍ നിന്നും പരസ്യങ്ങളിലും ഫ്‌ളക്‌സുകളിലും മന്ത്രി മുഹമ്മദ് റിയാസ് നിറഞ്ഞ് നിന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയെ അവഗണിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച തര്‍ക്കവും പരാതിയും ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളെച്ചൊല്ലിയാണ് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ ഉദ്ഘാടന സമയത്ത് തദ്ദേശ സ്വയംഭരണ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂര്‍ണമായും ക്രെഡിറ്റ് കൈപ്പിടിയിലാക്കിയതോടെയാണ് എം ബി രാജേഷ് പരാതിയുമായി മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചത്.
പത്രപരസ്യങ്ങളിലും ഫ്‌ളക്‌സുകളിലും നിറഞ്ഞ് നിന്ന മന്ത്രി മുഹമ്മദ് റിയാസ് തദ്ദേശ സ്വയംഭരണ മന്ത്രിയെ പാടെ അവഗണിച്ചു എന്നാണ് പരാതിയുയര്‍ന്നത്. റോഡ് നിര്‍മ്മാണത്തിനായി മാസങ്ങളോളം നഗരത്തിന്റെ വിവിധ മേഖലകള്‍ കുഴിച്ചിട്ട് നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയത് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.പൊതുമരാമത്ത് വകുപ്പും നഗരസഭയും ഏറെ പഴികേട്ടതിനൊടുവിലാണ് ഏറെ വൈകി പദ്ധതി യാഥാര്‍ത്ഥ്യമായത്. ഇതിനിടയിലാണ് മന്ത്രിമാര്‍ തമ്മിലുള്ള അവകാശ തര്‍ക്കവും തമ്മിലടിയും പുറത്തുവന്നിരിക്കുന്നത്. രണ്ടു മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നത്.
ഉദ്ഘാടന ദിവസം ഉച്ചവരെ പൊതുപരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി പൊടുന്നനെ ശാരീരിക അസ്വസ്ഥത പറഞ്ഞു ചടങ്ങില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.അടുത്ത ദിവസം രാവിലെയും മുഖ്യമന്ത്രി പൊതു ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതോടെ തര്‍ക്കത്തിന്റെ പേരിലാണ് ഉദ്ഘാടകനായ മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് മാറി നിന്നതെന്ന് വ്യക്തമാവുകയാണ്.നേരത്തെ തന്നെ മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിസഭയില്‍ അമിത പ്രാധാന്യം നല്‍കുന്നതായ പരാതി ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ വിവാദം കൂടി ഉടലെടുത്തത്.സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച് വാര്‍ഷികാഘോഷങ്ങള്‍ പൊടി പൊടിക്കുമ്പോഴാണ് മന്ത്രിസഭയിലെ ഭിന്നതയും ചേരിതിരിവും തമ്മിലടിയും
പുറത്തുവരുന്നത്