കൊച്ചിയില്‍ സ്വകാര്യ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ടാര്‍ഗറ്റ് നേടാനാവാത്ത ജീവനക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നെന്ന് ആരോപണം. ഇവരുടെ കഴുത്തില്‍ ബെല്‍റ്റിട്ട് മൃഗത്തെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൊച്ചി ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തിനെതിരെയാണ് ആരോപണം. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് തൊഴില്‍ വകുപ്പും പൊലീസും അറിയിച്ചു.
വീടുകളില്‍ നേരിട്ട് ഉത്പന്നങ്ങളുമായെത്തി വില്‍പ്പന നടത്തുകയാണ് ഇവരുടെ മാര്‍ക്കറ്റിംഗ് രീതി. ഇതിന് ദൈനംദിന ടാര്‍ജറ്റും നിശ്ചയിച്ചിട്ടുണ്ട്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയായിരു്ന്നു ഈ ക്രൂര പീഡനങ്ങള്‍.
കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും.
ഇതിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പൊലീസോ തൊഴില്‍ വകുപ്പോ ഇടപെട്ടിട്ടില്ല. പരാതി കിട്ടിയില്ല എന്ന സാങ്കേതിക മറുപടിയാണ് ലഭിച്ചത്. കേരളത്തിലെമ്പാടും വിപുലമായ ശാഖകള്‍ ഉള്ള മാര്‍ക്കറ്റിംഗ് ശൃഖലയാണ് ഈ സ്ഥാപനത്തിനുള്ളത്. വ്യക്തമായ തൊഴില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ ഇതുപോലെ ഒരു സംഭവം സമീപകാലത്ത് ആദ്യമായാണ് പുറത്തു വരുന്നത്. തൊഴിലാളി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാലുപാടും നടക്കുന്ന നേതാക്കളുടെ മൂക്കിന്‍ തുമ്പത്താണ് ഈ മനുഷ്യത്വമില്ലാത്ത പീഢനം