ഹർത്താല്‍ : സമാധാനഭംഗം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയ്ക്ക് നിര്‍ദ്ദേശം

ഇന്ന് നടക്കുന്ന ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ സമാധാനവും ജനങ്ങളുടെ സ്വൈര ജീവിതവും ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ് കലക്ടർമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. സമാധാനഭംഗം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങേളാ അനിഷ്ട സംഭവങ്ങേളാ ഉണ്ടാവാതിരിക്കാനും സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാനും കർശനനടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമാരെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചു.  ഹർത്താലിനോടനുബന്ധിച്ച് നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവികളും സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും വിലയിരുത്തി.

HarthalTom Jose
Comments (0)
Add Comment