പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; ഡോ. രജിത് കുമാർ അടക്കം മൂന്നു പേർക്ക് പരിക്ക്

Monday, October 30, 2023

 

പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന തെരുവുനായ ആക്രമണത്തിൽ സിനിമ-സീരിയൽ താരം ഡോ. രജിത് കുമാർ അടക്കം മൂന്നു പേർക്ക് പരിക്ക്. രജിത് കുമാറിന് പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു കടിയേറ്റത്. രാജു എന്നയാൾക്ക് മലയാലപ്പുഴയിലും മുരുകൻ എന്നയാൾക്ക് കണ്ണങ്കരയിലുമായാണ് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.