DOG ATTACK| കണ്ണൂരില്‍ തെരുവ് നായ ആക്രമണം; അമ്പതിലധികം പേര്‍ക്ക് പരിക്ക്

Jaihind News Bureau
Tuesday, June 17, 2025

കണ്ണൂര്‍ നഗരത്തില്‍ തെരുവ് നായയുടെ അക്രമത്തില്‍ അമ്പതിലധികം പേര്‍ക്ക് കടിയേറ്റു. കണ്ണൂര്‍ ടൗണിലെ എസ് ബി ഐ പരിസരത്തും താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമായിരുന്നു തെരുവുനായയുടെ ആക്രമണം. രാവിലെ മുതലാണ് തെരുവ് നായ ആളുകളെ കടിക്കാനാരംഭിച്ചത്.

കാല്‍നടയാത്രക്കാര്‍, ബസ് കാത്തു നിന്നവര്‍ തുടങ്ങി നിരവധി ആളുകളെ നായ കടിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയും കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ ഒട്ടേറെ പേരെത്തി. എല്ലാവരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം. നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരില്‍ നാല് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.