ചാലക്കുടിയില്‍ തെരുവുനായ ആക്രമണം: 12 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Friday, May 16, 2025

ചാലക്കുടി കൂടപ്പുഴയില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി. ഇപ്പോള്‍ ചികില്‍സയിലാണ്. ബൈക്കില്‍ സഞ്ചരിച്ചവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ജാഗ്രതയില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

വെട്ടുകടവ് സ്വദേശികളായ ജോബി, ശ്രുതിന്‍ (26), മേലൂര്‍ സ്വദേശി സീന ജോസഫ്, ചാലക്കുടി സ്വദേശികളായ ലിജി ബെന്നി, അഭിനന്ദവ് (13), ജോയല്‍ സോജന്‍ (17), ഡേവീസ് (62), കെ എസ് നന്ദിക, കൂടപ്പുഴ സ്വദേശി ഏയ്ഞ്ചല്‍ ബിജോ (13), എന്നിവര്‍ക്കാണ് നായയുടെ ആക്രമണം ഉണ്ടായത്.