മലപ്പുറം അരീക്കോട് തെരുവുനായ ആക്രമണം, 12 പേർക്ക് കടിയേറ്റു; പേപ്പട്ടിയാണോയെന്ന് സംശയം, ആശങ്ക

Jaihind Webdesk
Monday, October 16, 2023

 

മലപ്പുറം: അരീക്കോട് തെരുവുനായുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. കഴിഞ്ഞദിവസം വൈകിട്ടാണ് നാടിനെ വിറപ്പിച്ചുകൊണ്ട് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിത്സ തേടി. നായക്ക് പേവിഷബാധ ഉണ്ടെന്ന സംശയത്തിലാണ് കടിയേറ്റവർ. കടിച്ച നായയെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.