കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായ ആക്രമണം: ഡോക്ടർക്കും കടിയേറ്റു

Jaihind Webdesk
Friday, December 30, 2022

 

കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ആക്രമണത്തിൽ ഡോക്ടർ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തെരുവ് നായയുടെ കടിയേറ്റവർ പ്രതിരോധ വാക്‌സിൻ ഉടൻതന്നെ സ്വീകരിച്ചു. അതേസമയം ഇവരെ ആക്രമിച്ച നായക്ക് പേവിഷബാധ സംശയിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പരിസരത്തെ തെരുവ് നായ ശല്യത്തെക്കുറിച്ച് മുമ്പും പരാതി ഉയർന്നിട്ടുണ്ട്.